തൃശ്ശൂര്‍: പ്രമുഖ മലയാളം റോക്ക് സംഗീതജ്ഞനും ഗിത്താറിസ്റ്റും സംഗീത സംവിധായകനുമായ ജോണ്‍ പി. വര്‍ക്കി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു.ജിഗ്സോ പസിലിന്റെ ആല്‍ബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോണ്‍ ‘അവിയല്‍’ ബാന്‍ഡില്‍ അംഗമായിരുന്നു. എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാന്‍ഡായിരുന്നു ജിഗ്സോ പസില്‍. പിന്നീടു സ്ലോ പെഡല്‍സ് എന്ന ബാന്‍ഡിലെ അംഗമായി. ഫ്രോസണ്‍, കമ്മട്ടിപ്പാടം, ഈട, ഉന്നം, ഒളിപ്പോര് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനാണ്. ഇദി സംഗതി എന്ന തെലുങ്കു സിനിമയ്ക്കും കാര്‍ത്തിക് എന്ന കന്നഡ സിനിമയ്ക്കും സംഗീതം ചെയ്തു. നെയ്ത്തുകാരന്‍ എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു.