വടക്കാഞ്ചേരി: പ്രമുഖ ഇടയ്‌ക്കകലാകാരൻ തിച്ചൂര്‍ മോഹനൻ (66) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തൃശ്ശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിലെ ഇടയ്‌ക്കപ്രാമാണികനാണ്. തപസ്യയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു.
കിള്ളിക്കുറിശ്ശിമംഗലം കോപ്പാട് ഗോവിന്ദൻകുട്ടി പൊതുവാളിന്റെയും തിച്ചൂര്‍ പൊതുവാട്ടില്‍ ലക്ഷ്മിക്കുട്ടി പൊതുവാള്‍സ്യാരുടെയും മകനാണ്. തൃശ്ശൂര്‍ പൂരത്തിനു പുറമേ ഉത്രാളിക്കാവ് പൂരം എങ്കക്കാട് വിഭാഗം, ഗുരുവായൂര്‍ ഉത്സവം, നെന്മാറ വേല, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ ഉത്സവങ്ങള്‍, അമ്ബലപുരം കുറ്റിയങ്കാവ് പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളിലെല്ലാം സാന്നിധ്യമായിരുന്നു.