രാജാക്കാട്: ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലേക്ക് പോയ വിനോദസഞ്ചാരികളുടെ കാര്‍ കാട്ടാന ആക്രമിച്ചു.കാറിലുണ്ടായിരുന്നവര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കൊല്ലം സ്വദേശികളായ രണ്ട് ദമ്പതിമാർ സഞ്ചരിച്ച കാറിനുനേരേയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആനയിറങ്കലിന് സമീപം അരിക്കൊമ്ബന്‍ എന്നറിയപ്പെടുന്ന കാട്ടാനയുടെ ആക്രമണമുണ്ടായത്.കൊടൈക്കനാലില്‍നിന്ന് പൂപ്പാറവഴി ചിന്നക്കനാലിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. റോഡില്‍ നിന്ന ഒറ്റയാന്‍ കൊമ്പു കൊണ്ട് കാര്‍ കുത്തിനീക്കി. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.ദമ്പതിമാര്‍ ഭയന്ന് കാറില്‍ത്തന്നെ ഇരുന്നു. ഈസമയത്ത് ഒരു ചരക്കുലോറി വന്നു. ഇതുകണ്ട് ഒറ്റയാന്‍ കാട്ടിലേക്ക് മടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി പട്രോളിങ്ങിനായി സമീപത്തുതന്നെയുണ്ടായിരുന്നു.