തമിഴ്നാട് : താരങ്ങളായ രജനികാന്തും അജിത്തും ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ ബൂത്തിലാണ് രജനികാന്തും തിരുവാണ്‍മിയൂര്‍ ബൂത്തില്‍ അജിത്തും വോട്ട് രേഖപ്പെടുത്താനെത്തി.ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യക്കൊപ്പം എത്തിയാണ് സ്റ്റാലിന്‍ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്താനായതില്‍ അഭിമാനമുണ്ടെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. എല്ലാവരും വോട്ട് രേഖപ്പെടുത്താനെത്തണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അണ്ണാമലൈ വോട്ട് കാരൂരിലെ ഊത്തുപട്ടിയില്‍ വോട്ട് രേഖപ്പെടുത്തി.