തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകള്‍ ഇന്നും നാളെയും പ്രവർത്തിക്കില്ല. വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്.വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വ്യാപാരികള്‍ രാപ്പകല്‍ സമരം നടത്തുമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം റേഷൻ വ്യാപാരികളുടെ സംഘടനയും അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.