വണ്‍ ടിബി സ്‌റ്റോറേജുമായി റിയല്‍മി 60 സീരിസ് 5ജി

തിരുവനന്തപുരം: സമാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ആദ്യമായി ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി നാര്‍സൊ 60 പ്രൊ 5ജി പുറത്തിറങ്ങി. ഇതോടൊപ്പം റിയല്‍മി 60, ബഡ്‌സ് വയര്‍ലെസ് 3 എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികതകള്‍ സമ്മേളിക്കുന്ന റിയല്‍മി 60 പ്രൊ 5ജിക്ക് 128-13ജിബി ഡൈനാമിക് റാമും 1ടിബി റോമുമുണ്ട്. 7050 5ജി ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 67വോട്‌സ് സൂപ്പര്‍വൂക് ചാര്‍ജിങ് സപ്പോര്‍ട്ടുമായി 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. മാര്‍സ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് വര്‍ണങ്ങളില്‍ ലഭ്യമായ ഫോണിന്റെ 8ജിബി-128ജിബി ഇനത്തിന് 23,999 രൂപയാണ് വില. 12ജിബി-256ജിബി ഇനത്തിന് 26,999 രൂപയും 12ജിബി-1ടിബിക്ക് 29,999 രൂപയുമാണ് വില.

പ്രിമിയം വെഗന്‍ ലെതറില്‍ മാര്‍ഷിയന്‍ ഹൊറിസണ്‍ ഡിസൈനാണ് റിയല്‍മി 60യുടെത്. 20,000 ലെവല്‍ ഓട്ടോ ബ്രൈറ്റ്‌നസ് അജസ്റ്റ്‌മെന്റുമായി 90ഹെഡ്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 64എംപി സ്ട്രീറ്റ് ഫോട്ടോഗ്രഫി കാമറ 2x ഇന്‍സെന്‍സര്‍ സൂം, ഡിഐഎസ് സ്‌നാപ്‌ഷോട്ട്, 20x ഡിജിറ്റല്‍ സൂം തുടങ്ങിയ സവിശേഷതകളുണ്ട്. ഡൈമന്‍സിറ്റി 60205ജി ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ഫോണിന് 90 ഹെഡ്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 20,000 ലെവല്‍ ഓട്ടോ ബ്രൈറ്റ്‌നസ് അജസ്റ്റ്‌മെന്റുണ്ട്. 64എംപി സ്ട്രീറ്റ് ഫോട്ടോഗ്രഫി ക്യാമറയ്ക്ക് 2x ഇന്‍-സെന്‍സര്‍ സൂം, ഡിഐഎസ് സ്‌നാപ്‌ഷോട്ട്, 20x ഡിജിറ്റല്‍ സൂം തുടങ്ങിയവയുണ്ട്. ഡൈമന്‍സിറ്റി 6020 5ജി ചിപ്‌സെറ്റാണുള്ളത്. മാര്‍സ് ഓറഞ്ച് കോസ്മിക് ബ്ലാക്ക് വര്‍ണങ്ങളില്‍ ലഭ്യമായ ഫോണ്‍ 8ജിബി-128ജിബി ഇനത്തിന് 17,999 രൂപയാണ് വില. 8ജിബി-256 ജിബിക്ക് 19,999 രൂപ.

എംഎം 13.6 ബാസ് ഡ്രൈവറുമായാണ് റിയല്‍മി ബഡ്‌സ് വയര്‍ലസ് 3യുടെ വരവ്. 40 മണിക്കൂര്‍ ദൈര്‍ഘ്യമാര്‍ന്ന ബാറ്ററിയാണുള്ളത്. ആക്റ്റിവ് നോയിസ് ക്യാന്‍സലേഷനിലൂടെ അപശബ്ദങ്ങള്‍ കുറയ്ക്കാം. 360 ഡിഗ്രി സ്‌പേഷ്യല്‍ ഓഡിയോ ഇഫക്റ്റുണ്ട്. ബാസ് യെലോ, വിറ്റാലിറ്റി വൈറ്റ്, പ്യൂര്‍ ബ്ലാക്ക് വര്‍ണങ്ങളില്‍ ലഭ്യമായ ബഡ്‌സിന് 1799 രൂപയാണു വില.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four + eighteen =