തിരുവനന്തപുരം:- നവരാത്രി വിഗ്രഹ ഘോഷയാത്ര കരമന ഗ്രാമത്തിലെത്തുമ്പോൾ ഗുരുസ്വാമി ആറ്റുകാൽ ശശിധരൻ നായരുടെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകും. അതോടൊപ്പം ആയിരത്തോളം പേർക്ക് അന്നദാനവും ഉണ്ടായിരിക്കും. വേളി മലയിൽ നിന്നും നവരാത്രി പൂജയ്ക്കായി എത്തുന്ന കുമാരസ്വാമിയെ കരമന തളിയൽ ഗ്രാമ സമുദായ ക്ഷേത്രത്തിൽ ഇറക്കി പൂജ നടത്തുകയും തുടർന്നാണ് വിളിക്കുതിരയിൽ ഭഗവാനെ കുടിയിരുത്തി ശ്രീപത്മനാഭസ്വാമി ക്ഷേത്ര സന്നിധിയിൽ ഘോഷയാത്രയായി എത്തിക്കുന്നത്. ഘോഷയാത്ര കരമന ഗ്രാമ സമുദായ ക്ഷേത്രത്തിൽ എത്തുന്ന അവസരത്തിൽ ആയിരത്തോളം ഭക്തജനങ്ങൾക്ക് വർഷങ്ങളായി നടന്നുവരുന്ന അന്നദാനം അയ്യപ്പ സേവാ സംഘം കൂടിച്ചേർന്ന് നടത്തും. നാളെ നടക്കുന്ന ചടങ്ങിൽ ഈ സംരംഭം നടത്തിക്കൊണ്ടു വന്നവരെ ആദരിക്കും. അയ്യപ്പസേവാസംഘം പ്രതിനിധികൾ ചെന്തിട്ട ഹരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഗുരുസ്വാമി ആറ്റുകാൽ ശശിധരൻ നായർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.