വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 14 ലക്ഷം വില വരുന്ന സ്വര്‍ണവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

തിരുവനന്തപുരം : വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 14 ലക്ഷം വില വരുന്ന സ്വര്‍ണവുമായി തമിഴ്നാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി.തമിഴ്നാട് തിരുനെല്‍വേലി മേലേപാളയം സ്വദേശി സെയ്ദ് മുഹമ്മദ് അബ്ദുള്‍ ഖാദറിനെ(28)യാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി എട്ടിന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്‌പ്രസിന്‍റെ 546-ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. 228 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം രണ്ട് കട്ടിംഗ് ചെയിനുകളാക്കി കറിക്കത്തികളുടെ ബോക്‌സില്‍ പ്രത്യേക തരം പേപ്പര്‍ ഉപയോഗിച്ച്‌ പൊതിഞ്ഞ് ഒളിപ്പിച്ച്‌ കടത്താൻ ശ്രമിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven − 7 =