ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.ഞായറാഴ്ച അര്‍ദ്ധരാത്രിയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. കംപ്രസര്‍ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടാവുകയും ഇത് തീപ്പിടിത്തത്തില്‍ കലാശിക്കുകയുമായിരുന്നു. യശ്പാല്‍ ഘായ്(70), രുചി ഘായ്(40), മൻഷ(14), ദിയ(12), അക്ഷയ്(10) എന്നിവരാണ് മരിച്ചത്. അപകടസമയത്ത് കുടുംബാംഗങ്ങള്‍ ഉറങ്ങുകയായിരുന്നു.
വീട്ടില്‍ ശരിയായ വായുസഞ്ചാരമില്ലാത്ത് അപകടത്തിന്റെ തീവ്രത കൂട്ടി. അഗ്നിശമന സേന പരമാവധി ശ്രമിച്ചിട്ടും കുടുംബത്തെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. സ്ഫോടനത്തിന് കാരണമെന്തെന്ന് അന്വേഷിക്കുകയാണ്.