ഇരിട്ടി: ഇരിട്ടി, കുടക്, മൈസൂരു മേഖലകളില്‍ കടകള്‍, വീട്, ക്ഷേത്രം, മസ്ജിദ്, പള്ളി എന്നിവയിലടക്കം കവർച്ചയും ബൈക്ക് മോഷണവും പതിവാക്കിയ മലയാളികളായ രണ്ട് മോഷ്ടാക്കള്‍ വീരാജ്പേട്ടയില്‍ അറസ്റ്റില്‍.ഉളിക്കല്‍ മണ്ഡപപ്പറമ്ബിലെ ടി.എ. സലീം (42), കുടക് സോമവാർപേട്ട ഗാന്ധിനഗറിലെ താമസക്കാരനും മലയാളിയുമായ സഞ്ജു എന്ന സഞ്ജയ് കുമാർ (30) എന്നിവരെയാണ് വീരാജ്പേട്ട പൊലീസും ഇരിട്ടി പൊലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ 20 വർഷമായി കേരളത്തിലും കുടക്, മൈസൂർ ജില്ലകളിലുമായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാവുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തയാളാണ് സലീം. കഴിഞ്ഞ ജൂലൈയില്‍ വീരാജ്പേട്ടയിലെ നയാര പെട്രോള്‍ പമ്ബില്‍ മോഷണം നടത്തി പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും നിരവധി മോഷണങ്ങളില്‍ ഇയാള്‍ പ്രതിയായതെന്ന് വീരാജ്പേട്ട പൊലീസ് പറഞ്ഞു.