പാറശാല : മൊബൈല്‍ ഷോപ്പിന്റെ പൂട്ടു തകര്‍ത്ത് 65000 രൂപ വില വരുന്ന സാധനങ്ങള്‍ തകര്‍ന്നു. അമരവിള മുസ്ലിം പള്ളിക്കു സമീപം എം ഫോണ്‍ മൊബൈല്‍സില്‍ ഇന്നലെ രാത്രിയാണ് സംഭവം.സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കില്‍ എത്തിയ യുവാക്കളായ രണ്ടു പേര് ഹെല്‍മറ്റ് ധരിച്ച് പുട്ടു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.മൊബൈല്‍ ഫോണ്‍, ഹെഡ്സെറ്റ് തുടങ്ങിയവ ആണ് കവര്‍ന്നത്. പൊലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. 5 ദിവസം മുൻപ് വന്യക്കോടിനു സമീപത്തെ മൊബൈല്‍ കടയിലും സമാന രീതിയില്‍ മോഷണം നടന്നിട്ടുണ്ട്.