തിരുവനന്തപുരം :ന്യൂയോർക് ന്യൂ സ്കൂൾ നേതൃത്വത്തിൽ പ്ലാറ്റ് ഫോം കോർപ്പറേറ്റിവിസ് കോൺസോർ സിഷ്യം സംയുക്തമായും, ഇന്ത്യ യിൽ പ്രവർത്തിക്കുന്ന സംഘടനയും ആയഐടി ഫോർ ചേഞ്ച് എന്നിവരും ചേർന്നു റൂട്സ് ഓഫ് റെസിലിയൻസ് കോൺഫറൻസ് നവംബർ 30, ഡിസംബർ 12തീയതികളിൽ വെള്ളാറിലെ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കും. ഇന്ത്യക്ക് പുറത്തു നിന്ന് 50പ്രതിനിധി കളും ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിൽ നിന്ന് 150പ്രതിനിധികളും പങ്കെടുക്കും. ഡിജിറ്റൽ മേഖലയിലെ തൊഴിൽ സാധ്യത മുതലാക്കാനും, അവർക്കു കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ഇതിനു കഴിയും. സാങ്കേതിക നവീകരണം, യുവജനങ്ങൾക്ക് തൊഴിൽ സാധ്യത ഇതിലൂടെ ഉറപ്പിക്കാൻ കഴിയും എന്ന് സംഘടകർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഡിക്ലറേഷൻ സമ്മേളനത്തിന്റെ മൂന്നാം ദിവസം സംഘടകർ പ്രഖ്യപിക്കും.