പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്.കീഴ്ശാന്തി നാരായണൻ നമ്പൂതിരിയുടെ സഹായിയായ രാംകുമാറിനെ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വിശ്രമ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.