കര്‍ക്കടക മാസത്തെ പൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും

പത്തനംതിട്ട :കര്‍ക്കടക മാസത്തെ പൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ.ജയരാമൻ നമ്ബൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് അയ്യപ്പനെ ധ്യാന നിദ്രയില്‍ നിന്ന് ഉണര്‍ത്തിയതിനു ശേഷം, മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി താഴത്തെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്നി പകരുന്നതാണ്. ഇതിനുശേഷമാണ് ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക.പതിനേഴാം തീയതി മുതലാണ് കര്‍ക്കടക മാസ പൂജകള്‍ ആരംഭിക്കുന്നത്. വാവുബലി ദിനമായ 17ന് പുലര്‍ച്ചെ പമ്പയില്‍ പിതൃതര്‍പ്പണം ആരംഭിക്കും. പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − 18 =