ഭക്ഷ്യ സുരക്ഷ ആരോഗ്യ വകുപ്പിനെ നോക്കുകുത്തിയാക്കി തെരുവോരങ്ങളിൽ “ഉപ്പിലിട് “കച്ചവടം

(ഡി. അജിത്കുമാർ)

തിരുവനന്തപുരം :-
ഭക്ഷ്യ സുരക്ഷ -ആരോഗ്യ വകുപ്പുകളെ നോക്കുകുത്തിയാക്കി തലസ്ഥാന നഗരിയിലെ റോഡുകളിൽ ഉപ്പിലിട് കച്ചവടം പൊടിപൊടിക്കുന്നു. അന്തരീക്ഷ താപനില ഉയർന്നിരിക്കുന്ന സാഹചര്യം മുതലെടുത്താണ് ഇത്തരത്തിലുള്ള കച്ചവടം പൊടിപൊടിക്കുന്നത്. മാസങ്ങളോളം കുപ്പിക്കുള്ളിൽ മാങ്ങ, ലവലോലിക്ക, കാരയ്ക്ക, നെല്ലിക്ക പൈനാപ്പിൾ, ക്യാരറ്റ്, ജാമ്പയ്ക്ക തുടങ്ങിയ വകകളാണ് കുപ്പികൾക്കുള്ളിലെ വെള്ളത്തിൽ അടച്ചു വിൽപ്പനയിക്കായ് നിരത്തി വച്ചിരിക്കുന്നത്. ഉപ്പിലിട്ടത് പ്രായഭേദമന്യേ ഏവർക്കും ഒരുപോലെ ഇഷ്ടമാണെന്നുള്ള കാര്യം മുതലെടുത്താണ് ഈ കച്ചവടം. കുപ്പികളിൽ നിറച്ചിരിക്കുന്ന വെള്ളത്തിന്റെ ശുദ്ധതയെക്കുറിച്ച് ആരും മനസിലാക്കുന്നില്ല. ഇതിൽ വ്യാപകമായി ഉപ്പും, വിനാഗിരിയും ഉപയോഗിക്കുന്നുണ്ടെങ്കിലും വളരെക്കാലം സൂക്ഷിക്കുന്നതിലേക്കു വേണ്ടി ഈ വെള്ളത്തിൽ അമോണിയം ക്ലോറൈഡ് എന്ന നവസാരപൊടിയും ബാറ്ററി വെള്ളവും ഉപ യോഗിക്കുന്നതായിട്ടാണ് അറിയുന്നത്. ഇത്തരം വസ്തുക്കൾ ചേർക്കുന്നത്തോടെ വളരെയധികം മാസങ്ങളോളം കുപ്പിക്കകത്തിട്ടിരിക്കുന്ന വസ്തുക്കൾ കേടുകൂടാതിരിക്കും എന്നുള്ളതാണ് പ്രത്യേകത. ഇത്തരം കുപ്പികളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധതയെക്കുറിച്ച് ആരും ശ്രദ്ധിക്കാറില്ല. ഫുഡ്‌ ആൻഡ് കമോഡിറ്റീസ് ആക്ട് അനുസരിച്ച് ഏതൊരു ഭക്ഷ്യ വസ്തുവും കുപ്പിയിലടച്ചു വിൽപ്പന നടത്തുകയെങ്കിൽ അതിൽ ചെയ്തിരിക്കുന്ന വസ്തുക്കളുടെ പേരു, കാലാവധി, തീയതികൾ തുടങ്ങിയവ ലേബൽ ചെയ്തിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാൽ ഇങ്ങനെ വിൽപ്പന നടത്തുന്ന കുപ്പികളിൽ ഇവയൊന്നും തന്നെ പതിപ്പിച്ചിട്ടില്ലാത്തതാണ്.ഇവകൾ ഉപയോഗിക്കുന്നവർക്ക് വയറിനു അതി മാരകമായ രോഗങ്ങൾ ക്ഷണിച്ചു വരുത്തും എന്നുള്ളതിന് സംശയമില്ല. അൾസർ, ക്യാൻസർ തുടങ്ങിയവയ്ക്കു കാരണമാകുന്ന ഇത്തരം വസ്തുക്കളുടെ വിൽപ്പന, നിർമ്മാണം ഇവ ബന്ധപ്പെട്ടവർ പരിശോധിക്കേണ്ടതാണ്. ഭക്ഷ്യ സുരക്ഷ ആരോഗ്യ വകുപ്പുകൾ അടിയന്തിരമായി ഇത്തരം വിലപ്പനകളിൽ പരിശോധന കർശനമാക്കേണ്ടതാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve + 19 =