റിയാദ്: സൗദി രാജകുടുംബാംഗം അല്‍ജൗഹറ ബിന്‍ത് അബ്‍ദുല്‍ അസീസ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ സൗദ് അന്തരിച്ചു.ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ സൗദി റോയല്‍ കോര്‍ട്ടാണ് വ്യാഴാഴ്‍ച രാത്രി മരണ വിവരം പുറത്തുവിട്ടത്. മാര്‍ച്ച് പത്ത് വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്‍ദുല്ല പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്‍കാരം നടക്കുമെന്നും റോയല്‍ കോര്‍ട്ടിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.