ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂള്‍ ബസ് സ്കൂള്‍ വാനിലേക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴ് കുട്ടികള്‍ക്ക് പരിക്ക്.പരിക്കേറ്റ എല്ലാ കുട്ടികളും ഏഴു വയസില്‍ താഴെയുള്ളവരാണ്.
തെക്കു-പടിഞ്ഞാറൻ ഡല്‍ഹിയിലെ കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ബസന്തര ലൈനിലാണ് അപകടം സംഭവിച്ചത്. വാനിന്‍റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സ്കൂള്‍ ബസിന്‍റെ ഡ്രൈവര്‍ നവീൻ കുമാറി(25)നെ പിന്നീട് അറസ്റ്റ് ചെയ്തു. ദ്വാരകയിലെ സെന്‍റ്. തോമസ് സ്‌കൂളിന്‍റെ സ്‌കൂള്‍ ബസും കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെയും കൊണ്ടുവന്ന ഇക്കോ വാനുമാണ് അപകടത്തില്‍ പെട്ടത്. ഇരു വാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസ് തെറ്റായ വശത്തേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നെന്നും ബന്ധപ്പെട്ട വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.