മംഗളൂരു :അമ്മയുടെ ജന്മദിനത്തില് ആശംസ അറിയിക്കാന്‍ വാര്ഡന് മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെന്നാരോപിച്ച് കര്‍ണാടകയില്‍ സ്കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി.ബംഗളൂരു ഹൊസകോട്ട് സ്വദേശിയായ പൂര്‍വജ് (14) ആണ് സ്കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്.കഴിഞ്ഞ ജൂണ്‍ 11ന് അമ്മയുടെ ജന്മദിനത്തില് ആശംസകള്‍ അറിയിക്കാന്‍ വിദ്യാര്‍ഥി വാര്‍ഡനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വാര്ഡന് ഫോണ്‍ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, കുട്ടിയുടെ വീട്ടുകാര്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ അവര്‍ക്ക് അവനോട് സംസാരിക്കാനും കഴിഞ്ഞില്ലെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.