ഇന്‍ഡോനേഷ്യയിലെ ജാവ ദ്വീപിലുള്ള സെമേരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു ; അതീവ ജാഗ്രത

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ജാവ ദ്വീപിലുള്ള സെമേരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.ഇതേത്തുടര്‍ന്ന് രണ്ടായിരത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആളപായമോ വലിയ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.16 മുതലാണ് സെമേരുവില്‍ സ്ഫോടനം ആരംഭിച്ചത്. പിന്നാലെ അധികൃതര്‍ ഉയര്‍ന്ന ലെവലിലുള്ള ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പൊട്ടിത്തെറി ആറ് ഗ്രാമങ്ങളെ ബാധിച്ചു.ഇവിടങ്ങളില്‍ ചാരം നിറഞ്ഞ പുക സൂര്യപ്രകാശത്തെ മൂടി. സ്ഫോടനത്തിന് പിന്നാലെ തെക്കന്‍ ദ്വീപുകളില്‍ ജപ്പാന്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. ലാവാ പ്രവാഹം കണക്കിലെടുത്ത് പ്രദേശവാസികള്‍ കുറഞ്ഞത് എട്ട് കിലോമീറ്ററെങ്കിലും മാറണമെന്ന് അധികൃതര്‍ അറിയിച്ചു. മുമ്ബുണ്ടായ പൊട്ടിത്തെറിയില്‍ തകരുകയും ഈയിടെ പുനര്‍നിര്‍മ്മാണം നടത്തുകയും ചെയ്ത പാലത്തിന് ഗുരുതരമായ കേടുപാടുണ്ടായി.പ്രദേശത്ത് മണ്‍സൂണ്‍ മഴ പെയ്യുന്നതിനാല്‍ ചാരവും പതിക്കുന്നുണ്ട്. ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപര്‍വതമാണ് ഈസ്റ്റ് ജാവ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന 12,000 അടിയിലേറെ ഉയരമുള്ള സെമേരു. ഏകദേശം 130 ഓളം സജീവ അഗ്നിപര്‍വതങ്ങളാണ് ഇന്‍ഡോനേഷ്യയിലുള്ളത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − 6 =