മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 2000 മുതല്‍ 2011 വരെ നീണ്ട 11 വർഷക്കാലം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം.ബുദ്ധദേവിനെ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസും വാർധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടർന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവർത്തനത്തില്‍ നിന്ന് പൂർണമായും വിട്ടുനില്‍ക്കുകയായിരുന്നു.ഇന്ന് രാവിലെ കൊല്‍ക്കത്തയിഷ വെച്ചായിരുന്നു അന്ത്യം.
അടിയുറച്ച കമ്യൂണിസ്റ്റായി എക്കാലവും നിലകൊണ്ട ബുദ്ധദേവ് ബംഗാളിലേക്ക് വ്യവസായം ആകർഷിക്കാനുള്ള നിലപാടിൻ്റെ പേരില്‍ പ്രശംസയും വിമർശനവും നേരിട്ടിരുന്നു. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച് കമ്യൂണിറ്റ് പാതയിലൂടെ വളർന്ന ബുദ്ധദേവ് പത്ത് വർഷം റൈറ്റേഴ്സ് കെട്ടിടത്തില്‍ ഇരുന്ന് പശ്ചിമ ബംഗാള്‍ ഭരിച്ചു. ബംഗാളിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തില്‍ നിർണായകമായിരുന്നു ഈ കാലം.