ന്യൂഡൽഹി :
കേന്ദ്ര പദ്ധതിയെന്ന വ്യാജേന വായ്പാ തട്ടിപ്പ് നടത്തിയ ഏഴ് പേര്‍ അറസ്റ്റില്‍. ഇവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.കേന്ദ്ര പദ്ധതിയെന്ന വ്യാജേനയാണ് ഇവര്‍ വായ്പാ തട്ടിപ്പ് നടത്തിയത്. സന്ദീപ് കുമാര്‍ (29), സുമിത് (32), രാഖി (22), ജ്യോതി (24), ജ്യോതി (22), മനീഷ (20), കാജല്‍ (20) എന്നിവരാണ് അറസ്റ്റിലായവര്‍.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടത്. പ്രധാന്‍ മന്ത്രി മുദ്ര വായ്പാ പദ്ധതിയുടെ പേരിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം 150ലധികം പേരെ സംഘം ചതിച്ചു എന്ന് പൊലീസ് പറയുന്നു.മനീഷ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് സംഘം പിടിയിലായത്. 2 ലക്ഷം രൂപയുടെ പ്രധാന്‍ മന്ത്രി മുദ്ര വായ്പ നല്‍കാമെന്നറിയിച്ച് മനീഷിന് ഒരു സന്ദേശം വന്നു. സന്ദേശത്തിലെ നമ്ബറിലേക്ക് തിരികെ വിളിച്ചപ്പോള്‍ ചില രേഖകളും 2499 രൂപ രെജിസ്ട്രേഷന്‍ ഫീയും ഇവര്‍ ആവശ്യപ്പെട്ടു. ഇതൊക്കെ മനീഷ് നല്‍കി. പിന്നീട് ഇന്‍ഷുറന്‍സ് ഫീസ് അടയ്ക്കാന്‍ മനീഷ് മറന്നു എന്നും അത് അടച്ചില്ലെങ്കില്‍ വായ്പ ലഭിക്കില്ലെന്നും അറിയിച്ച് 15500 രൂപ കൂടി സംഘം ആവശ്യപ്പെട്ടു.