കാടാമ്പുഴ:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മാരകങ്ങൾ എല്ലാം ജനസഹായ കേന്ദ്രങ്ങളും ആശ്വാസ കേന്ദ്രങ്ങളുമാണ് എന്നതാണ് ആ മഹാനായ നേതാവിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി .
ഏറ്റവും കൂടുതൽ ജീവകാരുണ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗെന്നും മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലീഗിനെ വേറിട്ട് നിർത്തുന്നത് ഈ നന്മകളാണെന്നും അദ്ദേഹം പറഞ്ഞു.
സി എച്ച് മുഹമ്മദ് കോയ, ശിഹാബ് തങ്ങൾ തുടങ്ങിയ മഹാരഥന്മാർ ജീവിത കാലത്ത് ഈ സമൂഹത്തിന് പകർന്ന് നൽകിയ നന്മ
അവരുടെ കാലശേഷവും അവരുടെ നാമധേയത്തിൽ ജീവകാരുണ്യകേന്ദ്രങ്ങളിലൂടെയും കാരുണ്യ പ്രവർത്തനങ്ങളിലൂടെയും പാർട്ടി ഘടകങ്ങളും പ്രവർത്തകരും തുടർന്ന് കൊണ്ടേയിരിക്കുകയാണെന്നും സമദാനി കൂട്ടിച്ചേർത്തു. എല്ലാ കാലത്തും മതമൈത്രിയും
സമുദായ ഐക്യവും മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ് ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു.
നാളെ നടക്കുന്ന കരേക്കാട് നോർത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൻ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കരേക്കാട് നോർത്ത് എം.എഫ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽമൂർക്കത്ത് അഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ. മുഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി. എ.പി മൊയ്തീൻകുട്ടി മാസ്റ്റർ,
ഒ.കെ. സുബൈർ , ബക്കർ ഹാജി കരേക്കാട്, അബൂബക്കർ ഹാജി മനയങ്ങാട്ടിൽ, റിലീഫ് സെൻ്റർ ചെയർമാൻ കുഞ്ഞാപ്പു ഹാജി പട്ടാക്കൽ, കൺവീനർ
ഇബ്രാഹീം കുട്ടി പുല്ലാട്ടിൽ ട്രഷറർ അബുഹാജി കാലൊടി ,
അബൂബക്കർ തുറക്കൽ ,ഒ.പി കുഞ്ഞിമുഹമ്മദ്, പി.വി. നാസിബുദ്ദീൻ, , ഫഹദ് കരേക്കാട് , ഇബ്രാഹീം ഹാജി മനയങ്ങാട്ടിൽ , മൂസഹാജി തൊഴലിൽ,ടി.പി സജ്ന ടീച്ചർ, ഷംല , മുഫീദ അൻവർ , ബാവ കാലൊടി , വി.കെ കുഞ്ഞനു,പി.വി.ആയിഷ
എ.പി.ജാഫർ അലി
ജുനൈദ് പാമ്പലത്ത്
മാടക്കൽ മൊയ്തീൻ, മുസ്തഫ ഹാജി എ.കെ
അലിബാവ .എം , നൗഷാദ് നാരങ്ങാടൻ
എന്നിവർ പ്രസംഗിച്ചു.
Photo: കരേക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെൻ്റർ സമർപ്പണത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ഡോ. എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു
…………………………………….
*കരേക്കാട് നോർത്തിൽ ഇന്ന്*
കരേക്കാട് നോർത്ത് : നാളെ ( നവംബർ 1 )
ശിഹാബ് തങ്ങൾ റിലീഫ് സെൻ്റർ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് കരേക്കാട് നോർത്തിൽ വിവിധ പരിപാടികൾ നടക്കും.
രാവിലെ 10 മണിക്ക് മെഡിക്കൽ ക്യാമ്പ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. കാടാമ്പുഴ സഫ മെഡ് കെയർ സഹകരണത്തോടെ നടക്കുന്ന ഓർത്തോ & ന്യൂറോ വിഭാഗം ക്യാമ്പിന് ഡോ ജാസിം ഹുസൈൻ നേതൃത്വം നൽകും.
രാത്രി 7 മണിക്ക് നടക്കുന്ന വിദ്യാർത്ഥി യുവജന സമ്മേളനം നജീബ് കാന്തപുരം എം.എൽ. എ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തും