മയ്യില്‍ :സുഹൃത്തിനെ മദ്യലഹരിയില്‍ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ എസ് ഐ അറസ്റ്റില്‍. മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കൊളച്ചേരിപ്പറമ്പിലെ കൊയിലേരിയൻ വീട്ടില്‍ എ.ദിനേശനെ (56) ആണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.സുഹൃത്തും ലോഡിങ് തൊഴിലാളിയുമായ കൊമ്പൻ സജീവനെ (55) വിറകുകൊണ്ട് തല്ലി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.