നേമം: പന്നിഫാമില്‍ കടന്നു കയറി നിരവധി ഉപകരണങ്ങള്‍ കവര്‍ന്ന ആറുപേര്‍ അറസ്റ്റില്‍. മലപ്പനംകോട് അഞ്ചുഭവനില്‍ അനില്‍കുമാര്‍ (52), കുളത്തുമ്മല്‍ ചരുവിള പുത്തന്‍വീട്ടില്‍ രാജേഷ് (37), വാളക്കോട് വട്ടവിള പുത്തന്‍വീട്ടില്‍ സന്തു (35), കട്ടക്കോട് കിഴക്കരികത്ത് വീട്ടില്‍ ജോണി (33), കട്ടക്കോട് ശാലു ഭവനില്‍ ഷാലു (32), വാളക്കോട് വട്ടവിള വീട്ടില്‍ സുരേഷ് (29) എന്നിവരാണ് അറസ്റ്റിലായത്.സെപ്റ്റംബര്‍ 20നാണ് കേസിന് ആസ്പദമായ സംഭവം. ജസ്റ്റിന്‍ എന്നയാള്‍ വാളക്കോട് ഭാഗത്ത് നടത്തിവരുന്ന പശു, പന്നി ഫാമില്‍ നിന്നാണ് ഇരുമ്ബ് വാതിലുകള്‍, ഇരുമ്ബ് കമ്ബികള്‍, ജി.ഐ ഷീറ്റുകള്‍, സി.സി.ടി.വി കാമറകള്‍, മോട്ടോറുകള്‍ എന്നിവ മോഷ്ടിച്ച് ഓട്ടോറിക്ഷയില്‍ കടത്തിയത്.കഴിഞ്ഞ ഏഴ് മാസമായി ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കാട്ടാക്കട ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.