യുവതിയെ വീട്ടില്‍കയറി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ ഒളിവിലായിരുന്ന മുന്‍ഭര്‍ത്താവ് അറസ്റ്റിൽ

ഇടവ: യുവതിയെ വീട്ടില്‍കയറി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ ഒളിവിലായിരുന്ന മുന്‍ഭര്‍ത്താവ് അറസ്റ്റില്‍.ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തില്‍ പൊടിയന്‍ എന്ന ഷൈന്‍ (36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 12 നാണ് കേസിന് ആസ്പദമായ സംഭവം. വര്‍ക്കല പനയറ സ്വദേശിനി രജിതയും ഷൈനും ഒന്‍പത് വര്‍ഷം മുന്‍പ് വിവാഹമോചിതരായിരുന്നു. ഇവരുടെ പതിനഞ്ചു വയസ്സുകാരനായ മകന്‍ രണ്ടുപേരുടെയും വീട്ടിലായാണ് കഴിഞ്ഞിരുന്നത് .ഓട്ടോറിക്ഷ ഡ്രൈവറായ ഷൈന്‍ മദ്യപിച്ച്‌ രണ്ടാം ഭാര്യയുമായി വഴക്കിടുകയും വഴക്ക് കാരണം പഠിക്കാന്‍ കഴിയാത്തതിനാല്‍ മകന്‍ ഷൈന്റെ വീട്ടില്‍ നിന്ന് അമ്മ രജിതയുടെ വീട്ടില്‍ എത്തിയിരുന്നു. മകന്‍ തിരികെ വീട്ടില്‍ വരില്ല എന്ന തെറ്റിദ്ധാരണയുടെ പേരിലാണ് മദ്യപിച്ചെത്തിയ ഷൈന്‍രജിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും രജിതയെ മര്‍ദ്ദിക്കുകയും ചെയ്തത്. രജിതയുടെ കഴുത്തില്‍ കുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഒഴിഞ്ഞുമാറിയ രജിതയുടെ കൈയില്‍ കുത്തേല്‍ക്കുകയും ചെയ്തു. ആഴത്തില്‍ മുറിവേറ്റ രജിതയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × 3 =