കൊല്ലം: കൊല്ലം പുനലൂരില്‍ വാഹനാപകടത്തില്‍ കായിക താരം മരിച്ചു. ദേശീയ മെഡല്‍ ജേതാവും എം.എ കോളജ് മുൻ കായികതാരവുമായ തേളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25)ആണ് മരിച്ചത്.തിരുവനന്തപുരം എസ്.എ.പി ക്യാമ്ബിലെ ഹവില്‍ദാറാണ്. തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപം വ്യാഴാഴ്ച രാത്രി 12നായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.