തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍.അരവിന്ദ് വെട്ടിക്കലിനെയാണ് തിരുവനന്തപുരം കണ്ടോണ്മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത.് കോട്ടയം ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.ആലപ്പുഴ ചിങ്ങോലി സ്വദേശിനിയില്‍ നിന്ന് 50,000 അരവിന്ദ് വാങ്ങിയെന്നാണ് പരാതി. തട്ടിപ്പുനടത്തുന്നതിനായി ഇയാള്‍ ആരോഗ്യവകുപ്പിന്റെ വ്യാജ സീലും ലെറ്റര്‍ഹെഡും നിര്‍മ്മിച്ചു. സെക്ഷന്‍ ഓഫീസര്‍ എന്ന വ്യാജേന ഒപ്പിട്ട് നിയമന ഉത്തരവും ഇയാള്‍ നല്‍കിയിരുന്നു.