ആലപ്പുഴ : ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിന് മുന്നില്‍ തെരുവ് നായയുടെ ആക്രണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍, ഒരു ബൈക്ക് യാത്രക്കാരന്‍, രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.ഇന്നലെ രാവിലെയാണ് സംഭവത്തിന് തുടക്കം.
ആശുപത്രിയുടെ മുന്നില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നയാള്‍ക്ക് നേരെ കുരച്ചുചാടിയ നായ ഇദ്ദേഹത്തെ കടിക്കുകയായിരുന്നു. പിന്നീടാണ് രണ്ട് സ്ത്രീകള്‍ക്കുള്‍പ്പെടെ കടിയേറ്റത്. ബൈക്ക് യാത്രികന് നേരെ കുരച്ചുചാടിയ നായ ഇയാളുടെ വസ്ത്രം കടിച്ചുകീറുകയും കാലില്‍ കടിക്കുകയുമായിരുന്നു. കടിച്ച നായയെ പിന്നീട് നഗരസഭ നിയോഗിച്ച പട്ടിപിടുത്തക്കാര്‍ വലയുപയോഗിച്ച് പിടിച്ചു. ഇതിന് പേയുള്ളതായി നായപിടുത്തക്കാര്‍ സംശയിക്കുന്നു.