(ഹരീഷ്മ )
തിരുവനന്തപുരം : അനന്തപുരിയെ ഭക്തി സാഗരമാക്കി തൈപ്പൂയ ക്കാവടി ഘോഷയാത്ര നടന്നു. മുരുക ഭഗവാന്റെ വിശേഷ ദിവസങ്ങളിൽ ഏറ്റവും പ്രധാനപെട്ടതാണ് തൈപൂയം. കഠിന വൃതത്തോടെ ആണ് ഭക്തർ തൈപ്പൂയ കാവടി വൃതം നടത്തുന്നത്. രാവിലെ കുളിച്ചു ഈറനണിഞ്ഞു വൃത ശുദ്ധി യോടെ കാവി മുണ്ടും ധരിച്ചു മുരുകക്ഷേത്രത്തിൽ എത്തി ഭഗവാന്റെ തിരു മുന്നിൽ കാണിക്കഅർപ്പിച്ചാണ് കാവടി എടുക്കുന്നത് തലസ്ഥാനത്തെ മുരുകക്ഷേത്രങ്ങളിൽ എല്ലാം തന്നെ ദർശനം നടത്തുന്നതിന് വൻ ഭക്ത ജനതിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഗൗരീശ പട്ടം മഹാദേവ ക്ഷേത്രത്തിൽ നിന്നും ഉള്ളൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കു നടന്ന കാവടി ഘോഷയാത്രയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. വേൽ ക്കാവടി, പൂക്കാവടി, തേർ ക്കാവടി, പീലിക്കാവടി, കുംഭകുടം, സൂര്യവേൽക്കാവടി തുടങ്ങി നിരവധി കാവടികളും, ബാൻഡ് മേളം, നിശ്ചല ദൃശ്യങ്ങൾ, തെയ്യം, നെയ്യാണ്ടി മേളം, പഞ്ചവാദ്യം,തെയ്യം ചെണ്ടമേളം തുടങ്ങിയവയും ഘോഷയാത്രയിൽ ഉണ്ടായിരുന്നു. ഘോഷ യാത്ര കടന്നു പോയ വീഥികളിൽ എല്ലാം തന്നെ ഭക്തർ നിലവിളക്കും, നിറപറയും വച്ചു സ്വീകരണം നൽകി. ഉച്ചയോടെ കാവടി ഘോഷയാത്ര ഉള്ളൂർ സുബ്ര മണ്യ ക്ഷേത്രത്തിൽ എത്തി മുരുകഭഗവാന് അഭിഷേകം നടത്തുകയും ചെയ്തു. ഘോഷയാത്ര സുഗമം ആക്കുന്നതിനു വേണ്ടി നഗരത്തിൽ പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.