ടാക്കിയൺ 360 ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് കേരളത്തിലെ മികച്ച 10 സ്കൂളുകൾക്ക്

തിരുവനന്തപുരം: സാരാഭായ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ഭാരത് മാതാ ഇന്‍വെന്‍ഷന്‍ ആന്‍ഡ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റോഗോ ഫെസ്റ്റ് ഫെബ്രുവരി 12,13 തിയതികളില്‍ നടന്നു. ഡിജിറ്റള്‍ സാങ്കേതിക വിദ്യയില്‍ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത, പ്രശ്‌നപരിഹാര കഴിവുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര മത്സരമാണ് സ്റ്റോഗോ ഫെസ്റ്റ്. ‘ഭൗതിക- സാങ്കല്പിക ലോകത്ത് വിദ്യാര്‍ഥികളുടെ ക്ഷേമം’ എന്നതിലുപരി ഡിജിറ്റൽ സങ്കൽപ്പിക ലോകത്തു കുട്ടികൾക്ക് എങ്ങനെ സ്വയം സുരക്ഷിതമായി ഉപയോഗിക്കാം എന്നതായിരുന്നു ഫെസ്റ്റിവലിന്റെ കേന്ദ്ര വിഷയമെന്ന് ഫെസ്റ്റിവല്‍ ഫൗണ്ടര്‍ ജയേഷ് സെബാസ്റ്റ്യന്‍, ഫെസ്റ്റിവൽ ഡയറക്ടർ ഡോ ഗിരീശൻ എം ജി എന്നിവർ അറിയിച്ചു. ഫെസ്റ്റിവലിന്റെ കേന്ദ്ര വിഷയവുമായി ബന്ധപ്പെട്ട് മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളുകള്‍ക്ക് ‘ടാക്യേണ്‍ 360
ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ എന്ന അവാർഡ് മുൻ ഐഎസ്ആര്‍ഒ ചെയർമാൻ പത്മഭൂഷൻ ശ്രീ മാധവൻ നായർ നൽകി.ഈ കാലഘട്ടത്തിലെ ഡിജിറ്റൽ സുരക്ഷയെ കുറിച്ച് ഡോ അച്യുതശങ്കർ എസ് നായർ, Dr KC ചന്ദ്രശേഖരൻ നായർ, ,ശ്രീമതി രമ്യ റോഷിണി IPS എന്നിവർ സംസാരിച്ചു. isro ഉദ്യോഗസ്ഥരും വിവിധ മേഖലയിൽ ഉള്ള ഗവേഷണ ഉദ്യോഗസ്ഥരും പങ്കെടുത്തു .

1.Loyola School,Sreekariyam
2.Teresa Spinelli public school – Kochi
3. Bright Central School – Trivandrum
4. Trinity Lyceum School – Kollam
5. Carmelgiri English Medium school- Thalanji
6. Chinmaya vidyalaya- Attukal
7. Chinmaya vidyalaya- Kunnumpuram
8.MES International School – Pattambi, Palakkad
9. Hira English School- Kaipamangalam, Thrissur
10. Nirmala Matha Convent School- Eyyal

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 + one =