ഓ ബൈ താമരയിൽ തായ് ഫുഡ് ഫെസ്റ്റിവലിന് തുടക്കം

തിരുവനന്തപുരം, 26 ജൂലൈ, 2022: തായ് ഫുഡ് ഫെസ്റ്റിവൽ പ്രഖ്യാപിച്ച് തിരുവനന്തപരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബിസിനസ്സ് ലക്ഷ്വറി ഹോട്ടലായ ഓ ബൈ താമര. ജൂലൈ 29 മുതൽ ഓഗസ്റ്റ് 7 വരെ ഓ ബൈ താരയുടെ ഡൈനിംഗ് റെസ്റ്റോറന്റായ ഓ കഫെയിൽ ആണ് തായ് വിഭവങ്ങൾ അണിനിരക്കുന്നത്. ബാങ്കോക്ക്, ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ശ്രീലങ്ക, മാലിദ്വീപ്, ദക്ഷിണ കൊറിയ, ഇസ്താംബുൾ, തുർക്കി എന്നിവിടങ്ങളിൽ മൂന്ന് പതിറ്റാണ്ടോളം സേവനമനുഷ്ടിച്ചുള്ള പ്രശസ്ത തായ് ഷെഫ് വിനയാണ് ഫെസ്റ്റിവലിന് നേതൃത്വം നൽകുന്നത്. ബാംഗ്ലൂരിൽ ടേക്ക് എവേ കിച്ചൺ നടത്തുന്ന ഷെഫ് വിനയ്ക്ക് ആഗോളതലത്തിലും സ്വന്തമായി റെസ്റ്റോറന്റുകളുണ്ട് .

“തിരുവനന്തപുരം നഗരം സന്ദർശിക്കാനും അവിടുത്തെ ജനങ്ങൾക്കായി എന്റെ ഭക്ഷണം ഒരുക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, തായ് ഫുഡ് ഫെസ്റ്റിവലിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ഷെഫ് വിന പറഞ്ഞു . ശരീരത്തിന് മാത്രം ഭക്ഷണം പോരാ, ആത്മാവിനമുണ്ടാകണം എന്ന പഴഞ്ചൊല്ലിൽ ഞാൻ ശക്തമായി വിശ്വസിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്റെ വിഭവങ്ങൾ കൊണ്ട് വിരുന്നൊരുക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ക്ലാസിക് ഫഡ് തായ്, പഡ് സീ യൂ, ലാർബ് ഗായ് എന്നിവ ഷെഫ് വിനയുടെ സിഗ്നേച്ചർ വിഭവങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ സ്റ്റീമ്ഡ്‌ ഫിഷ്, വ്യത്യസ്ത തരം സ്റ്റിർ ഫ്രൈസ്, മസ്സമാൻ കറികൾ തുടങ്ങിയവ ഉൾപ്പെടെ നിരവധി തായ് വിഭവങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഫെസ്റ്റിൽ ഉൾപ്പെടുത്തും. തായ്-പ്രചോദിതവും തായ് ചേരുവകൾ അടിസ്ഥാനമാക്കിയുമുള്ള മോക്ക്ടെയിലുകളും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിന്നർ ബുഫെ ആയാണ് ജൂലൈ 29 മുതൽ ഓഗസ്റ്റ് 7 വരെ ഒ ‘കഫേയിൽ തായ് ഫുഡ് ഫെസ്റ്റിവൽ നടക്കുന്നത്.

ഒരാൾക്ക് 1899 രൂപയും 6 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 1200 രൂപയുമാണ് ബുഫേയുടെ നിരക്ക്.

അന്വേഷണങ്ങൾക്കും റിസർവേഷനുകൾക്കും 0471 710 0111 എന്ന നമ്പറിൽ ബന്ധപെടുക.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine − nine =