നിയമങ്ങളിൽ വരുത്തുന്ന ഭേദഗതികൾ സമൂഹത്തിൻ്റെയും ജനങ്ങളുടെയും പുരോഗതിക്കും നന്മക്കും വേണ്ടിയായിരിക്കണം എന്നിരിക്കെ, ഈ നിയമം, അന്യായമായ വ്യവസ്‌ഥകൾ ഉൾക്കൊള്ളിക്കുന്നുവെന്നും, ആയ വ്യവസ്ഥകൾ കേരളത്തിലെ ഫോറെസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് അമിതമായ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും നൽകുന്നതുമാകുന്നു. കേരള വന നിയമ ഭേദഗതിയിലെ ആശങ്കയുണർത്തുന്ന 52, 63, 69 വകുപ്പുകൾ എന്നീ വകുപ്പുകളിലെ ഭേദഗതികൾ ഒരേ സമയം അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും, ഭരണഘടനാവിരുദ്ധവും, കർഷകവിരുദ്ധവും ആകുന്നു എന്നുമാത്രമല്ല, ഒരു പക്ഷെ ഒരു “ഫോറെസ്‌റ്റ് ഗുണ്ടാ രാജ് വരെ നാട്ടിൽ നിലവിൽ വരുവാൻ സാധ്യത നൽകുന്ന രീതിയിലുള്ളതുമാകുന്നു. നമ്മുടെ നിയമവ്യവസ്ഥയിൽ നിലവിലുളള “Presumption of Innocence” എന്ന തത്വത്തിനും, ബഹുമാനപ്പെട്ട സുപ്രീം കോടതി പല വിധിന്യായങ്ങളിലൂടെ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായുമാണ് ഈ ഭേദഗതികൾ നിർദേശിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങൾക്കുള്ള പിഴകളിലും മറ്റുമുള്ള ചീരമായ വർധനവും ചൂണ്ടിക്കാണിക്കപ്പെടേണ്ടതും, പുനപരിശോധിക്കപ്പെടേണ്ടതുമാകുന്നു. വന നിയമ ഭേദഗതി കർഷകനെയും പൊതുജനത്തിനെയും സംരക്ഷിക്കുന്നതിനോ, വന്യജീവികൾ മൂലമുണ്ടാവുന്ന സാശനഷ്ടങ്ങളെയോ ഒരു തരത്തിലും നികത്തുന്നതിനോ യാതൊരുവിധ നിയമങ്ങളും കൊണ്ടുവരുന്നില്ലാ എന്നതിലുപരി, കർഷകരെയും പൊതുജനത്തിനെയും ഉപദ്രവിക്കുവാനും, അവരുടെ മേൽ ഉദ്യോഗസ്ഥഭരണം നടത്തുവാനുമുള്ള അവസരം നിയമം മൂലം നൽകുന്നു എന്നത് ഈ സർക്കാരിൽ നിന്നും വരുന്ന അങ്ങേയറ്റം നിരാശാജനകമായ ഒരു നീക്കമാണ് നിയമഭേദഗതിയിലെ ഭരണഘടനാവിരുദ്ധവും, ജനാധിപത്യവിരുദ്ധവും, കർഷകവിരുദ്ധവുമായ നിയമങ്ങൾ മാറ്റാതെ പ്രസ്‌തുത നിയമമാക്കുവാനാണ് സർക്കാരിൻ്റെ നീക്കമെങ്കിൽ ഭേദഗതി അതിനെതിരെ സംസ്‌ഥാനവ്യാപകമായി സമരങ്ങളുമായി മുന്നോട്ട് പോകുവാനും, പ്രസ്തുത ഭേദഗതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുവാനും കർഷക കോൺഗ്രസ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മജുഷ് മാത്യു മറ്റു അംഗങ്ങൾ ആയ സുരേഷ് കോശി, എം. എസ്. അനിൽ, തോംസൺ ലോറൻസ് എന്നിവർ പങ്കെടുത്ത പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്