കോട്ടക്കൽ. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയ്ക്കൽ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗംജില്ലാ പ്രസിഡണ്ട് ശ്രീ കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.. യൂണിറ്റ് പ്രസിഡന്റ് ശ്രീ വി അബ്ദുൽ റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രദീപ് വെങ്ങാലിൽ സ്വാഗതം ആശംസിച്ചു.ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്കുകളും യൂണിറ്റ് സെക്രട്ടറി ശ്രീ മുസ്തഫ ബ്രദേഴ്സ്, ട്രഷറർ ശ്രീ മുനീർ ഷിഫ എന്നിവർ അവതരിപ്പിച്ചു.. ജില്ല വൈസ് പ്രസിഡന്റ് പി പി ബഷീർ, ജില്ലാ സെക്രട്ടറി നാസർ ടെക്നോ, മണ്ഡലം പ്രസിഡണ്ട് ലൗലി മുഹമ്മദ് ഹാജി, യൂത്ത് വിങ്ങ് ജില്ലാ സെക്രട്ടറി മുക്താർ ഓർബിറ്റ്, തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി. സെക്രട്ടറി ശ്രീ അബ്ദുൽ നാസർ കെ നന്ദി രേഖപ്പെടുത്തി…
മണ്ഡലം ട്രഷറർ ബഷീർ ടി പി,
യൂണിറ്റ് വൈസ് വൈസ് പ്രസിഡണ്ട് മാരായ ടി പി ദാമോദരൻ,അഷ്റഫ് കെ പി ,യൂണിറ്റ് സെക്രട്ടറിമാരായ ഷാനവാസ് വി, ഫൈസൽ മുനീർ ടി , മുഹമ്മദ്ഫാറൂഖ്, യൂത്ത് വിങ് പ്രസിഡന്റ് സി എ റഷീദ് , സെക്രട്ടറി ഹരികൃഷ്ണൻ, ട്രഷറർ സൈനുദ്ദീൻ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു…
കോട്ടക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാരിക്ക് ഒരു വീട് പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ പ്രസിഡന്റ് ശ്രീ കുഞ്ഞാവൂ ഹാജി നടത്തി…