തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് ബാലരാമപുരത്ത് നാല് പേരെ കടിച്ച തെരുവു നായയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ബാലരാമപുരത്ത് കുട്ടികളെ ഉള്‍പ്പെടെ കടിച്ച പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.