നിയന്ത്രണം വിട്ട കാര്‍ മതില്‍ തകര്‍ത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണു. ചാലക്കുടി പോട്ട സുന്ദരിക്കവലയില്‍ രാത്രി 7.15 ഓടെയാണ് സംഭവം.യാത്രക്കാരായ മൂന്നു പേര്‍ രക്ഷപ്പെട്ടു.
കിണറ്റില്‍ വീണ പോട്ട കളരിക്കല്‍ വീട്ടില്‍ സതീശന്‍, ഭാര്യ ജിനി, സുഹൃത്ത് ഷിബു എന്നിവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. സാരമായ പരിക്കില്ല. മുപ്പതടി താഴ്ചയിലേക്കാണ് പതിച്ചത്. കിണറ്റില്‍ എട്ടടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സ് മുങ്ങികൊണ്ടിരുന്ന കാറില്‍ നിന്ന് വല ഉപയോഗിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.