നെടുമങ്ങാട് : നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിലെ ബേക്കറിക്കു നേരെ പേട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ഒന്നാം പ്രതിയായ നെടുമങ്ങാട് നെട്ട മണക്കോട് വിന്ധ്യ ഭവനില്‍ വിധുകൃഷ്ണ (23) നെ പൊലീസ് പിടികൂടി .കഴിഞ്ഞ ദിവസമാണ് വാളിക്കോട് ജംഗ്ഷനിലെ ഷെര്‍ഷാദിന്‍റെ സീനത്ത് ബേക്കറിയിലേക്ക് ആക്രമി സംഘം ബോംബെറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം ബേക്കറിക്ക് സമീപത്തു വച്ചു മണക്കോട്, നെട്ട ഭാഗത്തുള്ള ചിലര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിന്നു.
ഇതിന്‍റെ തുടര്‍ചയായി പതിനൊന്നാംകല്ലില്‍ വച്ചു ഒരു ഓട്ടോറിക്ഷയ്ക്ക് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്നാണ് കടക്കുനേരെ ബോംബെറുണ്ടായത്. രാത്രി കട അടച്ചുകൊണ്ടിരുന്നപ്പോഴാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ കടയ്ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.