തളിപറമ്പ്: തളിപറമ്പിലെ ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വച്ച് മുക്കാല്‍ കോടിയോളം തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.തൃക്കരിപ്പൂര്‍ പഞ്ചായത് പരിധിയില്‍പെട്ട ജാഫറിനെയാണ് തളിപ്പറമ്പ് എസ് ഐദിനേശന്‍ കൊതേരിയും സംഘവും അറസ്റ്റ് ചെയ്തത്. ജാഫറും പത്തോളം വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് രണ്ട് കിലോ, 73.9 ഗ്രാം സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വച്ച് 72.70 ലക്ഷം രൂപ വായ്പയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ലോകറ്റുകളില്‍ സ്വര്‍ണം പൂശി പണയം വച്ച് കുറ്റാരോപിതര്‍ ബാങ്ക് അധികൃതരെ കബളിപ്പിച്ചുവെന്നാണ് പരാതി.വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ ജാഫറിനെസഹായിച്ച ആറ് സ്ത്രീകള്‍ ഉള്‍പെടെ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലാണ് പ്രതികള്‍ പൊതുമേഖലാബാങ്കില്‍ വച്ച് പണയം വെച്ചു പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.