അസംഗഢ്: വസ്ത്രവ്യാപാരിയെയും മകനെയും മോട്ടോര്‍സൈക്കിളുകളിലെത്തിയ അജ്ഞാതര്‍ വെടിവച്ചു കൊന്നു. റഷീദ് അഹമ്മദ് (55), ഷൊഹൈബ് (22) എന്നിവരാണു കൊല്ലപ്പെട്ടത്.ഇന്നലെ രാവിലെ എട്ടിന് ശാരദ മാര്‍ക്കറ്റിലെ ഷോപ്പ് വൃത്തിയാക്കുന്നതിനിടെ മൂന്നു മോട്ടോര്‍സൈക്കിളുകളിലെത്തിയവര്‍ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറി ഇരുവര്‍ക്കും നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു.റഷീദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഷൊഹൈബിനെ പിന്തുടര്‍ന്ന അക്രമികള്‍ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു.