(ഹരീഷ്മ )
തിരുവനന്തപുരം :-നാടിനെ നടുക്കിയ മരണം മതിയായ സാക്ഷികൾ ഇല്ലെന്നുള്ള കാരണത്താൽ പൊഴിയൂർ പോലീസ് എഴുതി തള്ളിയപ്പോൾ യഥാർത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ ഹാജരാക്കി അവർക്കു ജീവപര്യന്തം ശിക്ഷ വാങ്ങി കൊടുത്ത ഒരു പോലീസ് ഓഫീസർ ഇന്ന് സേനയിൽ ഉണ്ട്. അഴിമതിക്കെതിരെ എന്നും “ഒറ്റയാനായി “നിൽക്കുന്ന ചന്ദ്രകുമാർ എന്ന ഓഫീസർ.2016ൽ പാറശ്ശാല സി ഐ ആയിരുന്ന ചന്ദ്രകുമാർ ഇന്ന് ക്രൈം ബ്രാഞ്ച് വിഭാഗത്തിൽ ആണുള്ളത്. പോലീസ് സേനയിൽ ചുരുക്കം ചില കള്ള നാണയങ്ങൾ ഉണ്ടെങ്കിലും സേനയുടെ പേരിനു യാതൊരു കളങ്കവും വരാതെ അഴിമതിക്കെതിരെ ശക്തമായ നടപടികൾ സധൈര്യം കൈക്കൊള്ളുന്ന ചുരുക്കം ചില ഓഫീസർമാരിൽ ഒരാളാണ് ചന്ദ്രകുമാർ.2004മെയ് 2ന് ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ചെങ്കവിള മണപ്പഴിഞ്ഞി യിൽ തമിഴ് വിശ്വ കർമ്മസമുദായം പാറശ്ശാല യൂണിറ്റ് പ്രസിഡന്റ് അയ്യപ്പൻ ആചാ രി മകൻ കണ്ണനെ പ്രതികൾ ആയ ചെങ്കവിള സ്വദേശിനി ഇന്ദിര (50), പ്രവീൺ (30)എന്നിവർ ചേർന്നു പണം തട്ടി എടുത്തശേഷം ജനൽ പടിയിൽ കെട്ടിയിട്ടു കഴുത്തു ഞെരിച്ചു കൊല്ലുക ആണ് ചെയ്തത്. പൊഴിയൂർ പോലീസ് ഇതിനെ ആത്‍മഹത്യയുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി തള്ളി എങ്കിലും ഫയൽ പാറശ്ശാല സി ഐ ആയിരുന്ന ചന്ദ്രകുമാറിന്റെമുന്നിൽ എത്തിയതോടെ “കളി “മാറി. കേസ് ഫയൽ വ്യക്തമായി പഠിച്ചപ്പോൾ ഇതൊരു അസൂത്രി ത കൊലപാതകം ആണെന്നുള്ള നിഗമനത്തിൽ ചന്ദ്രകുമാർ എന്ന പോലീസ് ഓഫീസർ എത്തുക ആയിരുന്നു. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ ഇതുമായി ബന്ധപ്പെട്ട പ്രതികൾക്ക് ഉറക്കമില്ലാ രാത്രികൾ ആയിരുന്നു. വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ആരെയും ഞെട്ടിപ്പിക്കുന്ന കൊ ലപാതകത്തിന്റെ ചുരുൾ അഴിഞ്ഞു. പ്രതികൾക്കെതിരെ 302ഐ പി സി വകുപ്പുകൾ കൂടി ചുമത്തി കോടതിയിൽ ഹാജരാക്കുകയും കഴിഞ്ഞ ദിവസം വഞ്ചിയൂർ അഡിഷണൽ സഷൻസ് ജഡ്ജി പ്രസൂൺ മോഹൻ പ്രതികൾക്ക് ജീവ പര്യന്തം തടവ് ശിക്ഷയും,പിഴയും വിധിച്ചു. ഓരോ പ്രതിയും 11ലക്ഷം രൂപ വീതം കൊല്ലപ്പെട്ട കണ്ണന്റെ കുടുംബത്തിന് നൽകണം എന്നാണ് വിധി. കൊലപാതകം ചെയ്തിട്ട് “നല്ല പിള്ള “ചമഞ്ഞു നടന്ന പ്രതികളെ തന്റെ അക്ഷീണം പരിശ്രമത്തിന്റെയും, ദൃഢ നിശ്ചയത്തിന്റെയും പരിശ്രമത്തിന്റെ ഫലം ആണ് ഈ കേസിൽ ലോകം ഇന്ന് കണ്ടത്. ചന്ദ്ര കുമാറിനെ പോലെയുള്ള ഓഫീസര്മാരുടെ സേവനം പോലീസ് സേനക്ക് എന്നും “മണിമുത്തു “തന്നെയാണ്. അദ്ദേഹത്തിനു ജയകേസരിയുടെ “ബിഗ് സല്യൂട്ട് “.