കൊല്ലം: തടികൂപ്പിലെ ജോലിക്കിടെ കൊല്ലം അച്ചന്‍കോവിലില്‍ നടുക്കുന്ന അപകടം. തടികൂപ്പിലെ ജോലിക്കിടയില്‍ ട്രാക്റ്റര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.അച്ചന്‍കോവില്‍ സ്വദേശി രതീഷ് (29) ആണ് മരിച്ചത്. ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം ഉണ്ടായത്. അച്ചന്‍കോവില്‍ പള്ളിവാസലിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.