വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ കിടപ്പുമുറിയിലെ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം ചപ്പാത്ത് തെക്കോകോണത്ത് സജീവന്‍ (60) ആണ് മരിച്ചത്.രണ്ടു ദിവസമായി വീടിന് പുറത്തുണ്ടായിരുന്ന ലൈറ്റ് അണച്ചിരുന്നില്ല. ഇത് ശ്രദ്ധിച്ച അയല്‍വാസികള്‍ വീട് തുറന്നു നോക്കിയപ്പോഴാണ് സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സജീവന്റെ ഭാര്യ ഏഴു വര്‍ഷം മുമ്ബ് മരിച്ചിരുന്നു. തുടര്‍ന്ന്, സജീവന്‍ മകളൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ മകള്‍ വിവാഹം കഴിഞ്ഞുപോയതിനെ തുടര്‍ന്ന് ഒറ്റയ്ക്കായിരുന്നു താമസം.മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.