പാലോട്: ഇടവം ആയിരവില്ലി തമ്പുരാന്‍ ക്ഷേത്ര ഉത്സവത്തിന്റെ നാടന്‍പാട്ടിനിടെ ഡാന്‍സ് ചെയ്തതിന് ഇടവം സ്വദേശി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തെന്നൂര്‍ ഇടവം തടത്തരികത്ത് വീട്ടില്‍ ഷൈജുകുമാറിനെ (36) പാലോട് പൊലീസ് പിടികൂടി.ഒളിവില്‍ പോയ പ്രതി ചെന്നൈ, തെങ്കാശി, അംബാസമുദ്രം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുന്നതിനിടെയാണ് പിടിയിലായത്. സ്റ്റേജിന് മുന്നില്‍ ഡാന്‍സ് കളിക്കുകയും മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തതില്‍ പ്രകോപിതരായ പ്രതികള്‍ അഖിലിനെ സമീപത്തെ റബര്‍ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തലയിലും, മുതുകിലും കുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിതുര സ്വദേശികളായ രഞ്ജിത്ത്, സനല്‍കുമാര്‍, ഇടവം സ്വദേശി ഷിബു, ചേന്നന്‍പാറ സ്വദേശി സജികുമാര്‍ എന്നിവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുന്ദരേശന്‍, സുനില്‍കുമാര്‍, സുല്‍ഫിക്കര്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.