പന്താവൂര്‍ പാലത്തിന് സമീപം സ്വകാര്യബസ്സിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ചങ്ങരംകുളം: പന്താവൂര്‍ പാലത്തിന് സമീപം സ്വകാര്യബസ്സിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പൂക്കരത്തറ വൈദ്യര്‍മൂല സ്വദേശി പന്തായില്‍ ബാബുക്ക എന്ന അബ്ദുല്‍ കരിം (57) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിനടുത്ത് വിവികെ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്. ചങ്ങരംകുളം ഭാഗത്തേക്ക് വന്ന ബൈക്കില്‍ തൃശൂരില്‍ നിന്ന് കോഴിക്കോട് പോയിരുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിനുള്ളില്‍ കുടുങ്ങിയ അബ്ദുല്‍ കരീമിനെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 4 =