തിരുവനന്തപുരം: ചൂട് കനത്തതോടെ മത്സ്യബന്ധന മേഖലയും പ്രതിസന്ധിയില്‍ ബാധിക്കുന്നു. സമുദ്രോപരിതലത്തില്‍ വെള്ളത്തിന്‍റെ ഊഷ്മാവ് വർധിച്ചതോടെ മത്സ്യ ലഭ്യത കുറഞ്ഞു.ചൂട് വർധിച്ചതോടെ ചെറുമത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളില്‍നിന്ന് മീനുകള്‍ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നതാണ് കാരണം.
ചെറുതോണികളില്‍ മീൻ പിടിച്ച് ഉപജീവനം നടത്തുന്നവർക്ക് മീൻ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. വലിയ ബോട്ടുകള്‍ കടലില്‍ പോകുമ്ബോള്‍ മത്സ്യം ലഭിക്കാതെ വരുന്നതോടെ വലിയ നഷ്ടമാണ് തൊഴിലാളികള്‍ നേരിടുന്നത്.ട്രോളിങ് നിരോധനത്തിനുശേഷം മത്സ്യബന്ധന മേഖലയില്‍ വേണ്ടത്ര വളർച്ച ഉണ്ടായിരുന്നില്ല. അതിനിടെ താപനിലയിലെ വർധനവ് കൂടി വല കാലിയാക്കിയതോടെ ഇവരുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്.ഇന്ത്യൻ ഓഷൻ ഡൈപോളാർ എന്ന പ്രതിഭാസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.