ഹരിപ്പാട്: ആട്ടിന്‍ തൊഴുത്തിന് തീ പിടിച്ചു. ആടിനെ രക്ഷിക്കാന്‍ തൊഴുത്തില്‍ കയറിയ കര്‍ഷകനും പൊള്ളലേറ്റു.വീയപുരം മാളിയേക്കല്‍ പറമ്പില്‍ അബ്ദുല്‍സലാമിന്റെ ആട്ടിന്‍ തൊഴുത്തിനാണ് വ്യാഴാഴ്ച രാത്രി 10.30ന തീ പിടിച്ചത്.വീട്ടുകാര്‍ ബഹളം വച്ചതോടെ ഓടിയെത്തിയ അയല്‍ക്കാര്‍ വെള്ളമൊഴിച്ചു തീയണച്ചെങ്കിലും തൊഴുത്ത് പൂര്‍ണമായി കത്തിനശിച്ചു.ആടുകളെ കെട്ടിയിരുന്ന കയര്‍ മുറിച്ചുമാറ്റവേ അബ്ദുല്‍സലാമിന്റെ കൈക്ക് മുറിവേറ്റു. മുഖത്ത് പൊള്ളലുമേറ്റു. നാലു ആടുകളില്‍ രണ്ടെണ്ണത്തിനു ഗുരുതരമായി പരുക്കേറ്റു.പായിപ്പാട് വെറ്ററിനറി ആശുപത്രിയില്‍ ആടുകള്‍ക്കു ചികിത്സ നല്‍കി. 30,000 രൂപയുടെ നഷ്ടമുണ്ടായതായി ക്ഷീരകര്‍ഷകനായ അബ്ദുല്‍സലാം പറഞ്ഞു.