കോട്ടയം: ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പിടികൂടി.പനച്ചിക്കാട് പാക്കില്‍ ചിത്തിര വീട്ടില്‍ രാജ്മോഹന്‍ നായരെയാണ് (58) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.വീട്ടില്‍ ഭാര്യയുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് കത്രിക കൊണ്ട് കുത്തുകയായിരുന്നു.ഇവരുടെ പരാതിയെത്തുടര്‍ന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.