കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ ഇന്ദിരയെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാന ദിവസങ്ങളായി മേഖലയില്‍ തമ്ബടിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.കാട്ടാന ആക്രമണം ഉണ്ടാകുന്നതിന് തലേ ദിവസവും ആന മേഖലയില്‍ എത്തിയിരുന്നു. വിവരമറിയിച്ചിട്ടും വനപാലകര്‍ സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു
മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യമുള്ള വിവരം വനം വകുപ്പിനെ അറിയിച്ചപ്പോള്‍ വാഹനമില്ലെന്ന കാരണം പറഞ്ഞ് വനം വകുപ്പ് ഒഴിവായി. നാട്ടുകാരോട് സ്വന്തം നിലയില്‍ ആനയെ ഓടിച്ചു വിടുവാനും നിര്‍ദ്ദേശിച്ചുവെന്നും ആക്ഷേപമുണ്ട്.