തലശ്ശേരി: കടല്‍പാലം പരിസരത്ത് ശനിയാഴ്ച വൈകീട്ട് മധ്യവയസ്കനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ മൂന്ന് പേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.തലശ്ശേരി ചാലില്‍ സ്വദേശി ചാക്കീരി ഹൗസില്‍ മടക്ക് നസീർ (39), തലശ്ശേരി മാടപ്പീടിക സ്വദേശി ജമീല മൻസിലില്‍ കെ.എൻ. സിറാജ് (34), മുഴപ്പിലങ്ങാട് സ്വദേശി തച്ചങ്കണ്ടി ഹൗസില്‍ ടി.കെ. സാജിർ എന്ന ഡയനാം ഷാജി (43) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി എസ്.ഐ എ. അഷറഫ് എസ്.ഐ അഖില്‍, സിവില്‍ പൊലിസ് ഉദ്യോഗസ്ഥൻ വിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സാജിറിനെ ഞായറാഴ്ച പുലർച്ച ഒളിസങ്കേതത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.കടല്‍പ്പാലം പരിസരത്ത് ഉന്തുവണ്ടിയില്‍ ഉപ്പിലിട്ട ഭക്ഷണ പദാർഥങ്ങള്‍ വില്‍ക്കുന്നയാളാണ് കുത്തേറ്റ റഷീദ്. ആറോളം വരുന്ന സംഘമാണ് ഇയാളെ ആക്രമിച്ചത്. കുപ്പി ഗ്ലാസ് ഉപയോഗിച്ച് കുത്തുകയായിരുന്നു.
സാരമായി പരിക്കേറ്റ റഷീദ് പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.