ആലപ്പുഴ: കരീലക്കുളങ്ങരയില്‍ മര്‍ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ റിമാൻഡില്‍. സംഭവത്തിന് പിന്നാലെ തന്നെ പ്രതികളായ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതികളെ തെളിവെടുപ്പിന് ശേഷം ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്ബാകെ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. കാഞ്ഞൂര്‍ ക്ഷേത്രത്തിന് സമീപം വെച്ചാണ് കൊലപാതകം നടന്നത്.
ജോലി സംബന്ധമായ കാര്യങ്ങളിലും മറ്റുമുള്ള മുൻവിരോധം മൂലമാണ് ചെങ്ങന്നൂര്‍ സ്വദേശി സജീവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. പള്ളിപ്പാട് സ്വദേശി പ്രവീണ്‍, ചേപ്പാട് സ്വദേശി അരുണ്‍ എന്നിവരെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ മനോജ്കുമാറിനൊപ്പം ബൈക്കില്‍ പോകവേയാണ് ബൈക്കിലെത്തിയ പ്രതികള്‍ സജീവിനെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് കൊലപ്പെടുത്തിയത്.