ശംഖുംമുഖം: യുവാവിനെ ആക്രമിക്കാന്‍ ഏറുപടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കിയ സംഭവത്തില്‍ ഗുണ്ടാസംഘത്തിലെ നാലുപേരെ പേട്ട പൊലീസ് അറസ്റ്റുചെയ്തു.ശംഖുംമുഖം കണ്ണാന്തുറ സ്വദേശി റൂബീന്‍ സ്റ്റാന്‍ലി, വെട്ടുകാട് ബാലനഗര്‍ സ്വദേശി സഫര്‍(21),തുമ്പ പളളിത്തുറ സ്വദേശി അഖില്‍ അജയകുമാര്‍(22),വെട്ടുകാട് സ്വദേശി സജിന്‍ എന്ന കണ്ണപ്പന്‍(23)എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റുചെയ്തത്. പേട്ട ഏറുമല അപ്പൂപ്പന്‍കാവിന് സമീപത്ത് താമസിക്കുന്ന യുവാവിന്റെ വീടിനുനേര്‍ക്കാണ് സംഘം ഏറുപടക്കമെറിഞ്ഞത്. പേട്ട,വലിയതുറ എന്നീ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
പ്രതികളില്‍ റൂബന്‍,സഫര്‍ എന്നിവര്‍ക്കെതിരെ വലിയതുറ സ്‌റ്റേഷനില്‍ കൊലപാതക ശ്രമം,ബോംബേറ്, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍,മയക്കുമരുന്ന് കേസുകളിലടക്കം പ്രതിയാണ്. കഴക്കൂട്ടം സ്‌റ്റേഷനിലെ നിരവധി ബോംബേറ് കേസുകളില്‍ പ്രതിയാണ് അഖില്‍. ഇവരില്‍ സജിന്‍ മോഷണക്കേസിലും പ്രതിയാണ്.